class

ചിറയിൻകീഴ്: പിള്ളയാർകുളം ഗവ. യു.പി.എസിൽ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനവും സമ്പ‌ൂർണ ക്ലാസ് ലൈബ്രറി ഉദ്ഘാടനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. വാർഡ് മെമ്പർ ജോഷിബായ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേളകളിൽ മികച്ച ഗ്രേഡും സമ്മാനങ്ങളും നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡീന നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സലീനാബായ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുചീന്ദ്രൻ നന്ദിയും പറഞ്ഞു. സർക്കാർ ഫെല്ലോഷിപ്പ് നേടിയ കലാമണ്ഡലം അഭിനന്ദിന്റെ ചെണ്ടമേളവും അരുൺകുമാറിന്റെ കഥകളിയും അരങ്ങേറി.