1. സുബ്ബറാവു ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ ദിവാനായിരുന്നു?
സ്വാതി തിരുനാൾ
2. ഐരാവതി നദി ഏത് രാജ്യത്തിലൂടെയാണ് ഒഴുകുന്നത്?
മ്യാന്മർ
3. മുഹമ്മദ് ഗസ്‌നി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം?
1025 എ.ഡി
4. ദക്കാമറൺ കഥകൾ രചിച്ചത്?
ബൊക്കാച്ചിയോ
5. തിരൂർ നിന്ന് ബേപ്പൂരിലേക്ക് കേരളത്തിലെ ആദ്യത്തെ തീവണ്ടി ഓടിയതെന്ന്?
1861 മാർച്ച് 12
6. രാജാക്കന്മാരുടെ കളി എന്നറിയപ്പെടുന്നത്?
ചെസ്
7. കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്?
കരക്കാറ്റ്
8. തെമുജിൻ ഏത് പേരിലാണ് പ്രസിദ്ധി നേടിയത്?
ചെങ്കിസ്‌ഖാൻ
9. ഏത് രാജ്യത്തെ ഫ്യൂഡൽ പ്രഭുക്കന്മാരായിരുന്നു ഷോഗണുകൾ?
ജപ്പാൻ
10. കേരള മാർക്സ് എന്നറിയപ്പെടുന്നത് ?
കെ. ദാമോദരൻ
11. ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിനു തൊട്ടുമുൻപ് രാംനാഥ് കോവിന്ദ് വഹിച്ചിരുന്ന പ്രധാന പദവി?
ബീഹാർ ഗവർണർ
12. 'പുരാണിക് എൻസൈക്ളോപീഡിയ" എന്ന കൃതി രചിച്ചത്?
വെട്ടം മാണി
13. 'ഒരു നുണ ആവർത്തിച്ചു പറഞ്ഞാൽ പിന്നീടത് സത്യമായി മാറും" എന്ന് പറഞ്ഞ ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രി?
ജോസഫ് ഗീബൽസ്
14. 'ശബ്ദിക്കുന്ന കലപ്പ" എന്ന ചെറുകഥ രചിച്ചത്?
പൊൻകുന്നം വർക്കി
15. കർണാടക സംസ്ഥാനത്തിന്റെ പഴയ പേര്?
മൈസൂർ
16. പ്രഥമ കേരള മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആരായിരുന്നു?
സി. അച്ചുതമേനോൻ
17. കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്ന വർഷം?
1996
18. 1945-ൽ ഇന്ത്യയ്ക്കുവേണ്ടി യു.എൻ. ചാർട്ടറിൽ ഒപ്പുവച്ചത്?
സർ രാമസ്വാമി മുതലിയാർ
19. 'മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ചെങ്കളത്ത് കുഞ്ഞിരാമമേനോൻ
20. 'മലയാളത്തിന്റെ ശാകുന്തളം" എന്നറിയപ്പെടുന്ന കൃതി?
നളചരിതം ആട്ടക്കഥ.