v

കടയ്ക്കാവൂർ: കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം സി. പയസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് യേശുദാസൻ, മത്സ്യത്തൊഴിലാളി ബോർഡ് ഭരണസമിതി അംഗം ജെറാൾഡ്, സ്‌കൂൾ മാനേജർ ഫാ. പ്രദീപ് ജോസഫ്, പ്രിൻസിപ്പൽ തദയൂസ്, ഹെഡ്മിസ്ട്രസ് ഷെർളി പെരേര, പി.ടി.എ പ്രസിഡന്റ് ബി.എൻ. സൈജുരാജ് തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ബീനാസുകുമാർ സ്വാഗതവും സബ്ഇൻസ്‌പെക്ടർ സ്മിത നന്ദിയും പറഞ്ഞു.