koythulsavam

മുടപുരം : അഴൂർ ഗ്രാമ പഞ്ചായത്തിലെ തണ്ണീർക്കോണം പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ കവിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ കേദാരത്തിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ഉമ, പൊന്നി എന്നീ വിത്തുകളാണ് കൃഷി ചെയ്തത്. കർഷകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ അനശ്വര പങ്കെടുത്തു. പാടശേഖര സമിതി സെക്രട്ടറി ചന്ദ്രഹാസൻ കൊയ്ത നെല്ല് ഏറ്റുവാങ്ങി.