octo31a

ആറ്റിങ്ങൽ: ആറ്റിങ്ങൽ അനംതാര റിസോർട്ടിൽ അഡ്വഞ്ചർ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.പ്രദീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇക്ബാൽ ഷേക്ക് ഉസ്മാൻ, വീണ, ആർ. രാമു, വി.എസ്. അജിത്കുമാർ, അനംതാര ഉടമ ഗോകുൽദാസ് എന്നിവർ സംസാരിച്ചു.

നദിക്ക് കുറുകെയുള്ള കേരളത്തിലെ ആദ്യത്തെ സിപ്പ്ലൈൻ പദ്ധതിയാണ് അനംതാരയിൽ ആരംഭിച്ചത്. ഇതുൾപ്പെടെ പതിനഞ്ച് അഡ്വഞ്ചർ ആക്‌ടിവിറ്റികൾ ഇവിടെയുണ്ട്. ആറ്റിങ്ങലിന്റെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റം അനംതാര അഡ്വഞ്ചർ പാർക്കിലൂടെ സാദ്ധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. വാമനപുരം നദിക്ക് കുറുകെ സിപ്പ്‌ലൈനിലൂടെ സഞ്ചരിച്ചാണ് മന്ത്രി പാർക്ക് ഉദ്ഘാടനം ചെ‌യ്‌തത്.