മുടപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം കുട്ടികൾക്ക് ഗണിതപഠനം ലളിതവും ഉല്ലാസകരവും ആനന്ദകരവും ആക്കുന്നതിന് സർവശിക്ഷാ കേരള ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന 'ഉല്ലാസ ഗണിതം ' പദ്ധതിയുടെ മംഗലാപുരം പഞ്ചായത്ത് തല ശില്പശാലയും, ഗണിതക്കിറ്റ് വിതരണവും മംഗലപുരം ഗവ. എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മംഗലപുരം ഷാഫി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഹാജിസ അദ്ധ്യക്ഷയായ ചടങ്ങിൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ മധുകരവാരം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലൈലാബീവി നന്ദിയും പറഞ്ഞു. ശില്പശാലയിൽ വിവിധ സ്കൂളുകളിലെ ഗണിത അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെ 42 പേർ പങ്കെടുത്തു.