മുടപുരം: 8 മാസം കൊണ്ട് ശമ്പളമില്ല , അന്യായമായി പിരിച്ചുവിടുന്നു തുടങ്ങിയവക്കെതിരെ ബി.എസ്.എൻ.എൽ കരാർ തൊഴിലാളികൾ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരമാരംഭിച്ചിട്ട് 44 ദിവസം പിന്നിടുന്നു. കഴിഞ്ഞ ദിവസത്തെ സമര പരിപാടി സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ് എം.വി. കനകദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കരാർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.