blocksilpasala

മുടപുരം: ജില്ലാ വ്യവസായ കേന്ദ്രം, ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ സംരംഭകത്വ ശീലം വളർത്തി വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും അനുമതി പത്രങ്ങൾക്ക് അപേക്ഷിക്കുന്ന ഏകജാലക ഓൺലൈൻ പോർട്ടലിനെപ്പറ്റി ബോധവാന്മാരാക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്തംഗം ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, എൻ. ദേവ്, ജില്ലാ വ്യവസായ ഓഫീസർ നാരായണൻ കുട്ടി, വ്യവസായ വികസന ഓഫീസർ ജയന്തി എന്നിവർ സംസാരിച്ചു. ശില്പശാലയിൽ നൂറോളം പേർ പങ്കെടുത്തു.