തിരുവനന്തപുരം: കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജോയിന്റ് കൗൺസിൽ ഹാളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ദക്ഷിണ മേഖല പ്രസിഡന്റ് നെബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, സി.ആർ. ജോസ് പ്രകാശ്,ജയചന്ദ്രൻ കല്ലിംഗൽ, എസ്.എസ്. ഷാജി റാം, പി. സുരേഷ്, എസ്.എ. റഷീദ്, ആർ. പുഷ്പരാജൻ, ഒ.പി. ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. നസീർ സ്വാഗതവും ദക്ഷിണമേഖല സെക്രട്ടറി എ. ശ്രീകുമാർ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.യു. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ മുഖ്യപ്രഭാഷണവും സാധു വിവാഹ ധനസഹായ വിതരണവും നിർവഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. ആർ. പ്രസാദ്, എം. നൗഷാദ്, അരുൺ അൽഫോൺസ്, കെ. ജയകുമാർ, സുവി .എം.എസ്,കെ.സി. അബ്ദുൽ സലിം, പി.കെ. ഷിജീഷ്, വി. ജയപ്രകാശ്, അജീഷ് .കെ.എ തുടങ്ങിയവർ സംസാരിച്ചു.