തിരുവനന്തപുരം: സർഗജ്യോതിഷ വിചാരവേദി മൂന്നാമത് വാർഷികം മുൻ ചീഫ് സെക്രട്ടറി സി.പി. നായർ ഉദ്ഘാടനം ചെയ്തു. കെ.എൽ. മോഹനവർമ്മ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. കേരളവർമ്മയുടെ പാശ്ചാത്യജ്യോതിഷ ദർശനമെന്ന ഗ്രന്ഥം എൻ. ബാലരാമന് ആദ്യപ്രതി നൽകി സി.പി. നായർ പ്രകാശനം ചെയ്തു. ഒാട്ടൂർ രാധാചന്ദ്രമേനോൻ, കെ.കെ. ഗോപാലകൃഷ്ണൻ, അജിത് കരുവപ്പള്ളി, പ്രേമചന്ദ്രൻ തൃപ്പൂണിത്തുറ, ശ്രീകുമാർപെരിനാട്, കെ.എൽ. ശ്രീകൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.