പാലോട്: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം കോൺഗ്രസ് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. നന്ദിയോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ രാജ്കുമാർ, പത്മാലയം മിനിലാൽ, ചന്ദ്രശേഖരപിള്ള, പി. സനൽകുമാർ, ജയകുമാർ, വിജയൻ, സനോജ് തുടങ്ങിയവർ നേതൃത്വം നൽകി. പാലോട്, പെരിങ്ങമ്മല, കുറുപുഴ, പേരയം തുടങ്ങിയ സ്ഥലങ്ങളിലും ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.