തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സർക്കാർ പുതുതായി നടപ്പാക്കാൻ പോകുന്ന സംവരണക്രമം വിശ്വകർമ സമുദായത്തോട് കാണിക്കുന്ന അനീതിയുടെയും കബളിപ്പിക്കലിന്റെയും ഉത്തമ ഉദാഹരണമാണെന്ന് പ്രവാസി വിശ്വകർമ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി.രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിൽ സംവരണം ഹിന്ദുക്കൾക്ക് മാത്രമാണ്. മറ്റ് മതക്കാർക്ക് നൽകിയിരുന്ന 18 ശതമാനം ഹിന്ദുക്കൾക്ക് ലഭിച്ചെങ്കിലും ഇതിൽ 3 ശതമാനം മാത്രമേ വിശ്വകർമജർക്ക് കിട്ടിയുള്ളൂ. ഈ സർക്കാർ വിശ്വകർമജർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ വരെ എടുത്തുകളഞ്ഞെന്നും സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

ചെയർമാൻ പി.എസ്. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി ഡോ.ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ രതീഷ്,​ ബിൻകുമാർ ഒാണവില്ല്,​ കരിക്കകം ത്രിവിക്രമൻ,​ ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് ആശാരി,​ പ്രദീപ് വർക്കല,​ ഷാബു സുകുമാരൻ,​ മഹാസേനൻ,​ സതീഷ് വട്ടപ്പാറ,​ അജി പാലോട് തുടങ്ങിയവർ സംസാരിച്ചു.