തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സേവന സംഘമായ 'ഹരിത സംസ്കൃതി' കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജി ജി. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പുനവം ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കണിയാപുരം എ.ഇ.ഒ ബിന്ദു, ഹെഡ്മിസ്ട്രസ് പുഷ്കരാമ്മാൾ, വി.എസ്. പ്രദീപ്, ജി. രാമചന്ദ്രൻ നായർ, ഷിറാസ് തുടങ്ങിയവർ സംസാരിച്ചു.