മലയിൻകീഴ് : ഊരൂട്ടമ്പലം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം വി. കെ. പ്രശാന്ത്.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.ഊരൂട്ടമ്പലം ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ എൻ.ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു.ഐ. ബി. സതീഷ് എം.എൽ.എ.,സി.പി.എം കാട്ടാക്കട ഏര്യാ കമ്മിറ്റി സെക്രട്ടറി ജി.സ്റ്റീഫൻ,സി.പി.എം.ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.പ്രഷീദ്,സി.പി.എം.മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സുരേഷ്‌കുമാർ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.സജികുമാർ എന്നിവർസംസാരിച്ചു.