ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി ലഹരി വിമുക്ത വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ.റഹിം നിർവഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജയകുമാർ,ആർ.സുജാത,മനിലാ ശിവൻ,ഷൈജ,ഒ.എസ്.ലത,ആന്റണി,ഒസ്സൻകുഞ്ഞ്,സിമി.കുമാരി ഷൈലജ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി,ഹെഡ്മിസ്ട്രസ് ശ്രീജ എന്നിവർ സംസാരിച്ചു.കേരള ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നയിച്ചു.