ggg

നെയ്യാറ്റിൻകര : വൈദ്യുതി ശ്മശാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ നെയ്യാറ്റിൻകര നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ജോർജ്ജ് വർഗീസ്, നെല്ലിമൂട് രാജേന്ദ്രൻ, മണലൂർ ശിവപ്രസാദ്, എം.രവീന്ദ്രൻ, ടി. മുരളീധരൻ, എൻ. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.