നെയ്യാറ്റിൻകര: ഫ്രീഡം ഫൈറ്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്‌മരണം മഹാത്മാ ടെയ്ലേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഇന്ദിരാലയം ഹരിമാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവൻ അദ്ധ്യക്ഷനായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക് ധാന്യക്കിറ്റ് വിതരണം ചെയ്‌തു. പാലക്കടവ് വേണുഗോപാൽ, കമുകിൻകോട് സുരേഷ്, ഇളവനിക്കര സാം, ഇരുമ്പിൽ ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.