കാട്ടാക്കട : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടിന് മുകളിലൂടെ വീണു. കാട്ടാക്കട കിള്ളിയിൽ ബൈജുവിന്റെ വീടിന് മുകളിലേക്കാണ് സമീപ പുരയിടത്തിലെ റബർ മരം കടപുഴകി വീണത്. ഈ സമയം വീടിന് മുൻപിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്റെ ചുമർ തകർന്നിട്ടുണ്ട്. കാട്ടാക്കട ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി. മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് നിരവധി പരാതികൾ പഞ്ചായത്തിൽ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.