pvl

കാട്ടാക്കട : വാളയാർ കേസ് അട്ടിമറിച്ചത് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. മുളമൂട് നിന്ന് പ്രകടനമായെത്തിയാണ് പൂവച്ചൽ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിയിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ. ഉദയകുമാർ, ആർ.എസ്. സജീവ്, ജെ.ഷാഫി, എ.സുകുമാരൻ നായർ, കട്ടക്കോട് തങ്കച്ചൻ, ആർ.രാഘവലാൽ, എസ്.എം. സെയ്ദ്, സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.