
കാട്ടാക്കട : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇടുക്കിയിൽ രണ്ടാം പവർ ഹൗസ് നിർമ്മിക്കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കാട്ടാക്കടയിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ. രമാകുമാരി, അൻസജിതാ റസ്സൽ, ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, ബ്ലക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.