ചിറയിൻകീഴ്:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.സുലേഖ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.മണികണ്ഠൻ,ആർ.സരിത,നസീഹ,ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിന്ധു,ആർ.കെ.രാധാമണി തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ സ്വാഗതവും ചൈൽഡ് ഡെവലപ്പ്മെന്റ് ആഫീസർ ജയലക്ഷ്മി നന്ദിയും പറഞ്ഞു.ഇതിനോടനുബന്ധിച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ വാർദ്ധക്യവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഡോ.മിനിയും വാർദ്ധ്യക്യത്തിന്റെ ആ കുലതകൾ അകറ്റാം എന്ന വിഷയത്തിൽ താലൂക്കാശുപത്രി സൈക്യാട്രിസ്റ്റ് ഡോ.ജിസ്മിയും ക്ലാസുകൾ നയിച്ചു.തുടർന്ന് വയോമിത്രം - സൗഹൃദ സംഭാഷണം പ്രശസ്ത കവി രാധാകൃഷ്ണൻ കുന്നും പുറം നേതൃത്വം നൽകി.പഞ്ചമം സുരേഷും കൂട്ടരും അവതരിപ്പിച്ച നാടൻ പാട്ടുകളുടെ അവതരണവും നടന്നു. എല്ലാ വയോജനങ്ങൾക്കും സ്നേഹോപഹാരങ്ങളും നൽകി.