ചിറയിൻകീഴ്: നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പതാക ദിനാചരണത്തിന്റെ ഭാഗമായി കരയോഗം പ്രസിഡന്റ് എം. ഭാസ്‌കരൻ നായർ പതാക ഉയർത്തി. കരയോഗ മന്ദിരാങ്കണത്തിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് ചിറയിൻകീഴ് മേഖലാ കൺവീനർ പാലവിള സുരേഷ് മുഖ്യാതിഥിയായി. കരയോഗം വൈസ് പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ, ട്രഷറർ ജെ. രഘുകുമാർ, വനിതാ സമാജം പ്രസിഡന്റ് എം.എസ്. വസന്തകുമാരി, വൈസ് പ്രസിഡന്റ് രത്നകുമാരി, ബിന്ദു കരകവിൽ എന്നിവർ സംസാരിച്ചു. കരയോഗം, വനിതാസമാജം, ബാലസമാജം, എൻ.എസ്.എസ് ധനശ്രീ വനിതാ സ്വയംസഹായ സംഘം എന്നിവയിലെ അംഗങ്ങൾ മന്നത്ത് പത്മനാഭന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.