wheel

ചിറയിൻകീഴ്:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് പ്രസിഡന്റ് സജാദ് സിംനാസ് ഉദ്ഘാടനം ചെയ്തു.പുളിമൂട് പ്രേംനസീർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് കിച്ചു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സിവിൻ, യൂണിറ്റ് സെക്രട്ടറി ബൈജു ജി.ബാലൻ, ജില്ലാ ഭാരവാഹികളായ സീലിസാബു,വിജയകുമാർ,യൂണിറ്റ് ഭാരവാഹികളായ അമ്പിളി,സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ഷെരീർ (പ്രസിഡന്റ്),ബൈജു ജി.ബാലൻ (സെക്രട്ടറി),വിപിൻ (ജോയിന്റ് സെക്രട്ടറി),സജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.സമ്മേളനത്തിനോടനുബന്ധിച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് സംഭാവന ചെയ്ത വീൽ ചെയർ ആശുപത്രി ആർ.എം.ഒ ഡോ.രാജേഷ് ഏറ്റുവാങ്ങി.