തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകൽപന വിഭാഗത്തിൽ (ഒ.പി നമ്പർ 1) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ 12.30 വരെ എക്സിമ എന്ന ചർമ്മരോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാണ്. തൊലിപ്പുറത്തുള്ള ചൊറിച്ചിൽ, നീരൊലിപ്പ്, കറുത്ത നിറവ്യത്യാസം, വ്രണം തുടങ്ങിയവയാണ് എക്സിമയുടെ ലക്ഷണങ്ങൾ. വിവരങ്ങൾക്ക് ഫോൺ: 9400850312,​ 7356486242