കല്ലമ്പലം : സാക്ഷരതാ തുടർ വിദ്യാഭ്യാസ ജില്ലാതല കലോത്സവവും സമാപന സമ്മേളനവും ഞെക്കാട് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നും നാളയുമായി നടക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഠൗൺ ഹാളിൽ നഗരസഭാ ചെയർ പേഴ്സൺ ഡബ്ല്യു.ആർ. ഹീബ നിർവഹിച്ചു. ഇതിന്റെ തുടർച്ചയായി ഇന്ന്‍ ഞെക്കാട് സ്കൂളിൽ ആരംഭിക്കുന്ന കലാപരിപാടികൾക്ക് രാവിലെ ചേന്നൻകൊട് ജംഗ്ഷനിൽ നിന്നാരംഭിച്ച് ഞെക്കാട് സ്കൂളിൽ സമാപിക്കുന്ന ഘോഷയാത്രയോടെ തുടക്കം ക്കുറിക്കും . തുടർന്ന് പദ്യ പാരായണം, ലളിതഗാനം, മോണോ ആക് ട് , നാടോടി നൃത്തം , തുടങ്ങി വിവിധ കലാപരിപാടികളിൽ 18 മുതൽ 97 വയസുവരെയുള്ളവർ മാറ്റുരയ്ക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷനാകും. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ സ്വാഗതവും , സുരേഷ് ബാബു നന്ദിയും പറയും. ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത .എസ്.ബാബു, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സുമംഗല, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് , വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ. അസിംഹുസൈൻ , ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് നവപ്രകാശ്, ചെമ്മരുതിപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച്.സലിം അലി ഹസ്സൻ , ഗവ. എൽ.പി.എസ്. ഞെക്കാട് ഹെഡ്മിസ്ട്രസ് ലില്ലി.എ എന്നിവർ പ്രസംഗിക്കും . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.എസ്. ഗീതാ രാജശേഖരൻ , നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, വെള്ളനാട്ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ , വിദ്യാഭ്യാസ സ്ഥിരം സമിതി തിരുവനന്തപുരം കോർപ്പറേഷൻ ചെയർമാൻ സി.സുദർശനൻ എന്നിവർ മുഖ്യാതിഥികളാകും.