കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കല്ലമ്പലം മുക്കുവകുന്ന് വീട്ടിൽ സ്വയംപ്രഭ (65) യുടെ ഷീറ്റിട്ട വീട് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും പൂർണമായി തകർന്നു. കശുവണ്ടി തൊഴിലാളിയായ സ്വയംപ്രഭക്ക് കശുവണ്ടി ഫാക്ടറിയിൽ തൊഴിലില്ലാതായതോടെ വിധവാ പെൻഷനായി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാത്രമാണ് ജീവിക്കുന്നത്. വീട് തകർന്നതോടെ പോകാനൊരിടമില്ലാതെ വിഷമിക്കുകയാണ് സ്വയംപ്രഭ. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അഡ്വ. പി.ആർ. രാജീവ്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് എന്നിവർ സ്ഥലം സന്ദർശിച്ചു.