പാലോട് : ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കേരളപ്പിറവി ദിനാഘോഷത്തിന്റെയും ഭരണ ഭാഷ വാരാഘോഷത്തിന്റെയും ഉദ്ഘാടനം യുവ കവി അഖിലൻ ചെറുകോട് നിർവഹിച്ചു. പ്രിൻസിപ്പൽ രാജി വി.ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം അദ്ധ്യാപിക നിഷ സ്വാഗതം പറഞ്ഞു. അനു എ.ജെ, വിദ്യാർത്ഥികളായ ശ്രീജേഷ്, ആര്യമധു, ശ്യാമിലി എന്നിവർ സംസാരിച്ചു. മലയാളം അദ്ധ്യാപിക അശ്വതി. വി നന്ദി പറഞ്ഞു.