നെടുമങ്ങാട് : സൈനിക രക്തസാക്ഷിയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി സൈനിക മാതാവിനെ ആദരിച്ചു . പനവൂർ പി.എച്ച്.എം.കെ.എച്ച്. വി.എച്ച്.എസ്.എസിൽ നടന്ന സശസ്ത്ര സീമ ബാൽ (എസ് .എസ് .ബി ) പരിപാടിയിൽ ഛത്തീസ്ഘട്ടിലെ ബാസ്റ്റർ മേഖലയിൽ നക്സലൈറ്റുകളുമായി ഏറ്റുമുട്ടുന്നതിനിടെ രക്ത സാക്ഷിത്വം വരിച്ച സൈനികൻ പി.പ്രവീണിന്റെ മാതാവ് കെ.പ്രഭാഷിണിയെ ആദരിച്ചു.മകളെ രാജ്യ സേവനത്തിനായി സേനയിൽ ചേർക്കുമെന്ന് മകന്റെ വേർപാടിന്റെ വേദനക്കിടയിലും കെ.പ്രഭാഷിണി മറുപടിയായി പറഞ്ഞു.സ്‌കൂൾ പ്രിൻസിപ്പൽ എൽ.ജി.പ്രേംകല,വിദ്യാർത്ഥികൾ,അദ്ധ്യാപകർ,എൻ.സി.സി കേഡറ്റുകൾതുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.