ബാലരാമപുരം: ബാലരാമപുരത്തും പരിസരപ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയുയരുന്നു. തേമ്പാമുട്ടം സബ് സ്റ്രേഷൻ റോഡ് കഴിഞ്ഞ ഒരു മാസമായി ഇരുട്ടിലാണ്. അസിസ്റ്റന്റ് എൻജിനിയറോട് നിരവധി തവണ പരാതിപ്പെട്ടതിനെ തുടർന്ന് ഇടവിട്ടുള്ള ദിവസങ്ങളിൽ തെരുവ് വിളക്കുകൾ കത്തിയെങ്കിലും ശാശ്വത നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സ്പെഷ്യൽ ട്യൂഷൻ കഴിഞ്ഞ് വിദ്യാർത്ഥികൾ രാത്രിയിൽ ഭീതിയോടെയാണ് വീട്ടിലേക്ക് പോകുന്നത്. വാർഡ് മെമ്പർ ഇടപെട്ട് തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വില്ലിക്കുളം കുന്നത്ത് പൊറ്റ ശാന്തിപുരം ഭാഗത്തും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയുണ്ട്.