joint-council

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തി. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. എം.എം. നജീം അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഗോപകുമാർ, ബിനുപ്രശാന്ത്, എസ്. ബിജു, വി. വിനോദ്, ദീപ്‌കുമാർ.കെ.ആർ, ആർ. സിന്ധു, യു. സിന്ധു, എസ്. ഷാജി, പി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പി. ശ്രീകുമാർ സ്വാഗതവും വി.കെ. മധു നന്ദിയും പറഞ്ഞു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ സമാപന പ്രസംഗം നടത്തി. എ. ഹരിശ്ചന്ദ്രൻ നായർ, ടി. വേണു, രാഖേഷ്.എസ്.ആർ, ദേവീകൃഷ്‌ണ, ഗിരിജ ചന്ദ്രശേഖർ, വി. ശശികല, ജെ. ശിവരാജൻ, കെ. സൂര്യകുമാർ എന്നിവർ സംസാരിച്ചു.

ശമ്പളകമ്മിഷൻ നിയമനം സ്വാഗതാർഹം

പതിനൊന്നാം ശമ്പളകമ്മിഷൻ പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ, ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അദ്ധ്യാപക സർവീസ് സംഘടന സമരസമിതി പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.

ഫോട്ടോ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി. ഗോപകുമാർ, എം.എം. നജീബ്, ജെ. ശിവരാജൻ, പി. ശ്രീകുമാർ തുടങ്ങിയവർ സമീപം.