തിരുവനന്തപുരം : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വഴുതക്കാട് വനം വകുപ്പാസ്ഥാനത്ത് സംഘടിപ്പിച്ച മലയാളഭാഷാ ദിനാഘോഷം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. മുഖ്യവനം മേധാവി പി.കെ. കേശവൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹരായവർക്കുള്ള കാഷ് അവാർഡ് വിതരണം, മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം എന്നിവയും നടന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പ്രമോദ് ജി. കൃഷ്ണൻ, പത്മ മൊഹന്തി, ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.