തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്ട്രേറ്റീസ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ സിലബസ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പറിന്റെ സിലബസ് ഇങ്ങനെയാണ്:

പ്രാചീന, മദ്ധ്യകാലഘങ്ങളിലെ സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങൾ, മുന്നേറ്റങ്ങൾ.

ആധുനിക കാലഘട്ടം:- 18-ാം നൂറ്റാണ്ട് മുതലുള്ള ആധുനിക കാലഘട്ടത്തിലെ ഇന്ത്യൻ ചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹ്യ, മത പരിഷ്‌കരണങ്ങൾ, സ്വതന്ത്ര ഇന്ത്യയും അയൽരാജ്യങ്ങളും.

കേരള ചരിത്രം:- സ്വാതന്ത്ര്യത്തിനു മുൻപുള്ള സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റങ്ങൾ, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും രൂപീകരണം, കേരള സർക്കാരുകൾ, നിയമനിർമ്മാണങ്ങൾ, നയങ്ങൾ.

18-ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം:- വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യങ്ങളുടെ അതിർത്തികൾ മാറ്റിവരയ്ക്കൽ, കോളനിവത്കരണം, ആഗോളവത്കരണം, കമ്മ്യൂണിസം, മുതലാളിത്തം, സോഷ്യലിസം എന്നിവ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം:- സാഹിത്യം, കലാരൂപങ്ങൾ, ശിൽപ്പകല, വാസ്തുവിദ്യ. ആദിവാസി സംസ്കാരം, തീർത്ഥാടനം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാടോടി സംസ്കാരം, സിനിമ, നാടകം. മലയാള സാഹിത്യത്തിന്റെ ചരിത്രവും മുന്നേറ്റവും.

ഇന്ത്യൻ ഭരണഘടന, രാഷ്ട്രീയം, ഭരണകാര്യങ്ങൾ, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ:- പാലർലമെന്റ്, നിയമസഭകൾ, ഫെഡറൽ സംവിധാനം, ഭരണഘടനാ സ്ഥാപനങ്ങൾ, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്

വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷനുകൾ, ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകൾ,

ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം. അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളും, പൊതുതാത്പര്യ ഹർജികൾ, ലാൻഡ് റവന്യൂ നിയമങ്ങൾ, മൗലിക അവകാശങ്ങൾ, കടമകൾ

മെന്റൽ എബിലിറ്റി ആൻഡ് സിമ്പിൾ അരിത്തമെറ്റിക്:- നമ്പർ സീരീസ് കോഡിംഗ്

ജോഗ്രഫി:- സൗരയൂഥം, ഭൂമിയുടെ കറക്കം, ഭൂമിയുടെ ആന്തരിക ഘടന, ഭൗമഘടന, കാലാവസ്ഥ, സമുദ്രങ്ങൾ, ജലദുരന്തങ്ങൾ, ഫിസിക്കൽ- സോഷ്യൽ- എക്കണോമിക് ജോഗ്രഫി, സുനാമി, അഗ്നിപർവ്വതങ്ങൾ, ഭൂചലനം, മണ്ണിടിച്ചിൽ, പ്രളയം

രണ്ടാം പേപ്പർ

ഇക്കണോമി ആൻഡ് പ്ലാനിംഗ്:- ഇന്ത്യൻ സമ്പദ് വ്യവസ്ഥ, നീതിആയോഗ്, പ്രതിശീർഷ വരുമാനം, പഞ്ചവത്സരപദ്ധതികൾ

ഇന്ത്യയിലെ കാർഷിക രംഗം, ഭൂപരിഷ്‌കരണം, ഭക്ഷ്യസുരക്ഷ, ജലസേചനം, ഹരിതവിപ്ലവം, ജൈവകൃഷി

വ്യാവസായിക നയം: പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, വിദേശനിക്ഷേപ നയം, ഇ-കോമേഴ്സ്, ഉദാരവത്കരണം

ജലവിതരണം, സാനിട്ടേഷൻ, ഊർജ്ജം, സയൻസ് ആൻഡ് ടെക്നോളജി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻ, അണക്കെട്ടുകൾ, ഉൾനാടൻ ജലപാതകൾ, സാമൂഹ്യാഘാത പഠനങ്ങൾ

സാക്ഷരത, തൊഴിലില്ലായ്മ, ഗ്രാമീണ തൊഴിൽ നയങ്ങൾ, നാഷണൽ ഹാപ്പിനസ് ഇൻഡക്സ്.

പബ്ലിക് ഫിനാൻസ്, നികുതി, ബഡ്‌ജറ്റിംഗ്, ജി.എസ്.ടി, സ്റ്റോക് എക്സ്‌ചേഞ്ച്, ഓഹരിവിപണി

കേരളത്തിന്റെ സാമ്പത്തിക അവലോകനം, കൃഷി, വ്യവസായ, സേവന രംഗങ്ങളിലെ പ്രശ്‌നങ്ങൾ, ഐ.ടി, പ്രവാസികളും വിദേശനിക്ഷേപവും

കേരള മോഡൽ വികസനം:- ഭൂപരിഷ്‌കരണം, സാമൂഹ്യസുരക്ഷ, അധികാര വികേന്ദ്രീകരണം, ഭവനനിർമ്മാണം, ടൂറിസം, വനിതാശാക്തീകരണം, ദുരന്തനിവാരണം, ആസൂത്രണ ബോർഡ്, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾ

സയൻസ് ആൻഡ് ടെക്നോളജി:- ദേശീയ നയങ്ങൾ, മനുഷ്യശരീരം, പൊതുജനാരോഗ്യവും കമ്മ്യൂണിറ്റി മെഡിസിനും, ഭക്ഷണം, ആരോഗ്യസുരക്ഷ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ഇ-ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്

ബഹിരാകാശ ശാസ്ത്രം:- ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ, ഐ.എസ്.ആർ.ഒ, വിവിധ ഉപഗ്രഹ പദ്ധതികൾ, ഡി.ആർ.ഡി.ഒ, ഊർജ്ജം, ആണവോർജ്ജ നയം.

പരിസ്ഥിതി ശാസ്ത്രം:- പരിസ്ഥിതി സംരക്ഷണം, ദേശീയ, അന്തർദേശീയ നയങ്ങൾ, ജൈവവൈവിദ്ധ്യം, പശ്ചിമഘട്ടം, ഇന്ത്യയിലെ വനങ്ങളും വനസംരക്ഷണവും, മലിനീകരണം, കാർബൺ വികിരണം, കാലാവസ്ഥാ വ്യതിയാനം, ബയോടെക്നോളജി, ഗ്രീൻ ടെക്നോളജി, നാനോ ടെക്നോളജി

ഇംഗ്ലീഷ് പ്രാവീണ്യം, മലയാളം പ്രാവീണ്യം:- പദശുദ്ധി, വാക്യശുദ്ധി, ശൈലികൾ, വാക്യം ചേർത്തെഴുത്ത്, ഭരണഘടനയെ ആധാരമാക്കി 15ചോദ്യങ്ങൾ, ഔദ്യോഗിക ഭാഷാ പദാവലി വിപുലനം, സംഗ്രഹം

ഓപ്ഷൻ നൽകുന്നവർക്ക് കന്നഡ, തമിഴ് ഭാഷാ പ്രാവീണ്യത്തിലും ചോദ്യങ്ങളുണ്ടാവും.