തിരുവനന്തപുരം: ഈ ഫോട്ടോയിൽ കാണുന്ന അരുവിക്കര മൈലം സുരേഷ് ഭവനിൽ സുരേഷ് കുമാറിനെ (ബാബു-50) സെപ്തംബർ 3 മുതൽ കാണാതായി. ജോലി ആവശ്യത്തിനായി പോവുകയാണെന്നും കുറച്ചുദിവസം കഴിഞ്ഞേ മടങ്ങിവരൂ എന്നും പറഞ്ഞാണ് സുരേഷ് കുമാർ വീട്ടിൽ നിന്നു പോയത്. ഇയാൾക്ക് സാമ്പത്തിക ബാദ്ധ്യതകളുള്ളതായും മകൾ അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0472 2887100 (അരുവിക്കര പൊലീസ് സ്റ്രേഷൻ), 9497980121 (എസ്.ഐ), 9497947119 (സി.ഐ) എന്ന നമ്പറുകളിൽ ബന്ധപ്പെടണം.