വിതുര: വിതുര സെന്റ് തോമസ് ദേവാലയത്തിൽ വീണ്ടും മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രി ദേവാലയത്തിന് മുന്നിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയിരുന്നു. മുഖംമൂടി ധരിച്ച യുവാവാണ് കാണിക്കവഞ്ചി തകർക്കാൻ ശ്രമിച്ചത്. മോഷണശ്രമത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും വിതുര സി.ഐ എസ്. ശ്രീജിത് അറിയിച്ചു. ഇവിടെ മുമ്പ് മൂന്ന് തവണ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്.