വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് പൊൻപാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൊൻപാറ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം പൊൻപാറ ടി.കെ. കൃഷ്ണൻകുട്ടി മെമ്മോറിയൽ ഹാളിൽ പ്രസിഡന്റ് രഘു പൊൻപാറയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി എം. അരുൺ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പൊൻപാറ മേഖലയിലെ തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി രഘുപൊൻപാറ ( പ്രസിഡന്റ്) , എം. അരുൺ (സെക്രട്ടറി) എ.സതീശൻ (വൈസ് പ്രസിഡന്റ്), അനിതകുമാരി (ജോയിന്റ് സെക്രട്ടറി), സുജാത (ട്രഷറർ), ജെ.സാംബശിവൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.