v

കടയ്ക്കാവൂർ: വക്കം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിച്ചു. അഡ്വ. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഷൈലജാബീഗം, ആർ. സുഭാഷ്, എസ്. വേണുജി, അഡ്വ. ഫിറോസ് ലാൽ, ആർ. രാമു, അഡ്വ. ലെനിൻ, അജയകുമാർ, മോഹൻദാസ്, ബിഷ്ണു, സജി, മുരളി, ചന്ദ്രശേഖരൻ നായർ, വിശ്വംഭരൻ, കൃഷ്ണകുമാർ, പ്രീത, പ്രഭിത്ത്, ജെർണയിൽസിംഗ്, അനിൽകുമാർ, ആഭിമോൾ, ഷാജു, ഷാജഹാൻ, സലിം, വിജയൻ, സലാഹുദ്ദീൻ, എന്നിവർ സംസാരിച്ചു. രമണൻ, സ്വാഗതവും സതീശൻ നന്ദിയും പറഞ്ഞു.