തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയനിൽ മലയാള ഭാഷദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട മുഖ്യാഥിതിയായിരുന്നു. അഡിഷണൽ രജിസ്ട്രാർ സെക്രട്ടറി ടി. പത്മകുമാർ, ജനറൽ മാനേജർ ജി. ഗോപകുമാർ, ഡി.ജി.എം എം.ബി. അജിത്കുമാർ, സൂപ്രണ്ട് പ്രീതജോൺ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ മനു രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാർ ഭരണ ഭാഷ പ്രതിജ്ഞ എടുത്തു.