
വെള്ളറട: ബി.ഡി.ജെ.എസ് തേരണി വാർഡ് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബ്രജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വിപിൻ രാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആലുവിള അജിത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ആലച്ചക്കോണം ഷാജി, ശിവകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ ദിവാകരൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് ഭാരവാഹികളെയും തിരഞ്ഞെടുത്തു. വിവേകാനന്ദൻ (പ്രസിഡന്റ്), ബാബു, കെ. സന്തോഷ് കുമാർ, ബിനു കുമാർ, ബിജു (വൈസ് പ്രസിഡന്റുമാർ), സുനിൽ കുമാർ (ജനറൽ സെക്രട്ടറി), വിമൽ, ഷാജി, ഷിബു, അഖിലേഷ് (സെക്രട്ടറിമാർ), ശിശുപാലൻ, യേശുദാസ്, സുരേഷ്, ഭാർഗവൻ, സെൽവരാജ് , വിദ്യാധരൻ, ആൽബർട്ട് (ജോ. സെക്രട്ടറിമാർ).