തിരുവനനന്തപുരം:11-ാം ശമ്പള കമ്മിഷൻ രൂപീകരിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് കോംപ്ളക്സുകളിലും ആഹ്ളാദ പ്രകടനം നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കളായ ടി.എസ്. രഘുലാൽ, പി. സുരേഷ് കുമാർ, എം. കുഞ്ഞുമോൻ, ടി. സുബ്രമണ്യൻ, കെ.എൻ. അശോക് കുമാർ, എം. മദന മോഹൻ, എം.എസ്. പ്രശാന്ത്, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.