തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെവൂസ് ദേവാലയം ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം വിലയിരുത്തി. ക്രമസമാധാനപാലനം, റോഡുകളുടെ അറ്റകുറ്റപ്പണി, കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകബസ് സർവീസ്, ഭക്ഷ്യസുരക്ഷ, ശുചീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. വി.എസ്. ശിവകുമാർ എം.എൽ.എ, കളക്ടർ കെ. ഗോപാലകൃഷ്ണൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.