വെള്ളറട: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലോത്സവം വെള്ളറട ജെ.എം ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി ഉദ്ഘാടനം ചെയ്തു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ്, ബിനു റാണി, സുഗന്ധി, രാജ് മോഹൻ തുടങ്ങിയ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു.