തിരുവനന്തപുരം: അയ്യങ്കാളി ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയ്ക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാപൊലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.