വെഞ്ഞാറമൂട്: ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സീനിയർ സി.പി.ഒയ്‌ക്ക് പരിക്ക്. വെഞ്ഞാറമൂട് ആലന്തറ സ്വദേശി രാമചന്ദ്രനാണ് പരിക്കേറ്റത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. കഴിഞ്ഞദിവസം രാത്രി 7ന് സംസ്ഥാനപാതയിൽ വെമ്പായം ജംഗ്ഷന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമചന്ദ്രന്റ ബൈക്കിൽ എതിരെ വന്ന ജെ.സി.ബി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ പൊലീസ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് പരിശോധന നടത്തി.