വർക്കല: അധികാരം താഴെത്തട്ടിൽ എത്തിയാൽ മാത്രമെ ജനാധിപത്യം അർത്ഥപൂർണമാകു എന്നും കൂടുതൽ അധികാരങ്ങൾ നൽകി ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കാൻ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈപ് പദ്ധതിയുടെ രണ്ടാംഘട്ടമായി 40 വീടുകളുടെ താക്കോൽദാനവും അദ്ദേഹം നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനം അടൂർപ്രകാശ് എം.പി നിർവഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കലകഹാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ, വൈസ് പ്രസിഡന്റ് പി. ഗീത, സെക്രട്ടറി ഷാനികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.