penshanehs-union

പാറശാല: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ പാറശാല ബ്ലോക്ക് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം മാതൃഭാഷാ ദിനമായി ആചരിച്ചു. കവി കരിക്കകം ശ്രീകുമാർ മാതൃഭാഷാ ദിനാചരണം ഉദ്‌ഘാടനം ചെയ്തു. കുന്നിയോട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.ആർ.നിലകണ്ഠപിള്ള, സെക്രട്ടറി പരമേശ്വരൻ തമ്പി, വിദ്യാധരൻ എന്നിവർ സംസാരിച്ചു. യുവകവി ജയേഷ് വ്ലാത്താങ്കര, ഗാധാകൃഷ്ണൻ, പ്രേമനാഥൻ, വിദ്യാധരൻ, വസന്തകുമാരി എന്നിവർ കവിതകൾ ആലപിച്ചു. എം.എസ്.പത്മകുമാർ സ്വാഗതവും കൃഷ്‍ണൻകുട്ടി കൃതജ്ഞതയും പറഞ്ഞു.