തിരുവനന്തപുരം: ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിൽ വിശ്വകർമ്മ സമുദായത്തെ സർക്കാർ വഞ്ചിച്ചെന്ന് കേരള വിശ്വകർമ്മസഭ സംസ്ഥാന പ്രസിഡന്റ് സതീഷ് ടി. പത്മനാഭനും ജനറൽ സെക്രട്ടറി വി.എൻ. ചന്ദ്രമോഹനും ആരോപിച്ചു. പി.എസ്.സിയിൽ വിശ്വകർമ്മജർക്കുള്ള 3 ശതമാനം സംവരണമാണ് ദേവസ്വം ബോർഡിലുമുള്ളത്. അഹിന്ദുക്കൾക്കുള്ള 18 ശതമാനം വിവിധ സമുദായങ്ങൾക്കായി വീതിച്ചപ്പോൾ ഒരു ശതമാനം പോലും വിശ്വകർമ്മ സമുദായത്തിന് നൽകിയില്ല. ഈ നീതി നിഷേധത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.