vld-5

വെള്ളറട: മുള്ളിലവുവിള കട്ടളപ്പാറ ഗ്രേസ് വില്ലയിൽ പരേതനായ റസാലം -സെൽവി ദമ്പതികളുടെ മകൻ ജയകുമാർ 45 ) ഒമാനിൽ മരണമടഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സൂസി ജയകുമാർ. മക്കൾ: നോവ, നവീൻ. ആറുമാസം മുമ്പാണ് ജോലി സ്ഥലത്തേക്ക് പോയത്. പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്.