malayinkil

മലയിൻകീഴ്: കവി അയ്യപ്പന്റെ ഓർമ്മയ്ക്കായി നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലെ "ആലരങ്ങിൽ" കേരളപ്പിറവി ദിനത്തിൽ കെട്ടിയ പുസ്തക തൊട്ടിലിൽ ബ്ലോക്ക് പരിധിയിലുൾപ്പെട്ട 60 എഴുത്തുകാർ സ്വന്തം കൃതികൾ നിക്ഷേപിച്ചു. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പുസ്തകം തൊട്ടിലിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് കെട്ടിയ തൊട്ടിലിൽ ശേഖരിച്ച പുസ്തകങ്ങൾ കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയ്ക്ക് കൈമാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം എസ്.കെ.പ്രീജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൽ.അനിത, വിനുകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ, സെക്രട്ടറി ശിവാകൈലാസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ

നേമം ബ്ലോക്ക് പഞ്ചായത്തിൽ കവി അയ്യപ്പന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച "ആലരങ്ങിലെ" പുസ്തക തൊട്ടിലിൽ ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പുസ്തകം നിക്ഷേപിക്കുന്നു