road

കിളിമാനൂർ: നി‌ർമ്മാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ റോഡ് തകർന്നു. രണ്ട് കോടി 85 ലക്ഷം മുടക്കി മൂന്ന് മാസം മുമ്പ് പണി പൂർത്തിയാക്കിയ അരുവിപ്പുറം - ചെല്ലഞ്ചി റോഡിൽ ചേപ്പിലോട് പച്ചള്ളൂർ ജംഗഷനിലാണ് റോഡും അതിനോട് ചേർന്ന് നിർമ്മിച്ച കരിങ്കൽ ഭിത്തിയും തകർന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ ഉപോയഗിക്കുന്ന റോഡ് കഴിഞ്ഞ ദിവസമാണ് തകർന്നത്. പ്രധാന മന്ത്രി സടക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡാണിത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.