ചിറയിൻകീഴ്: ചിറയിൻകീഴ് നാട്ടുവാരം കരയോഗത്തിനു കീഴിലുള്ള കസ്‌തൂർബാ എൻ.എസ്.എസ് വനിതാ സമാജത്തിന്റെ അടിയന്തര യോഗം കരയോഗം മന്ദിരത്തിൽ നടന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു. യോഗത്തിൽ വനിതാ സമാജം പ്രസിഡന്റ്‌ എം.എസ്. വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ചിറയിൻകീഴ് മേഖലാകൺവീനർ പാലവിള സുരേഷ്, കരയോഗം പ്രസിഡന്റ്‌ എം. ഭാസ്‌കരൻ നായർ, വൈസ് പ്രസിഡന്റ്‌ ആർ. രാമചന്ദ്രൻ നായർ, ട്രഷറർ ജെ. രഘുകുമാർ, വനിതാസമാജം വൈസ് പ്രസിഡന്റ്‌ രത്നകുമാരി, ധനശ്രീ പ്രസിഡന്റ്‌ ബിന്ദു കരകവിൽ, സിന്ധു പാലവിള എന്നിവർ സംസാരിച്ചു.